1992 ഡിസംബര്‍ ആറിനാണ് പ​തി​നാ​യി​ര​ക്ക​ണ​ക്കാ​യ ക​ര്‍​സേ​വ​ക​ര്‍ മു​തി​ര്‍​ന്ന ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​യോ​ധ്യ​യി​ലെ ബാ​ബ​രി മ​സ്​​ജി​ദ്​ ഇ​ടി​ച്ചു​ത​ക​ര്‍​ത്ത​ത്.
ദില്ലി: രാജ്യത്തിന്‍റെ മതനിരപേക്ഷതക്ക് നേരെയുണ്ടായ വലിയ ആക്രമണമായിരുന്നു ബാബരി മസ്ജിദ് ധ്വംസനമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. സംഭവത്തിന് കാല്‍ നുറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഈ ആക്രമണം ഇന്ത്യന്‍ ചരിത്രത്തില്‍ കറുത്ത പൊട്ടായി അവശേഷിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മതേതര ഭരണഘടന തകര്‍ത്ത ദിവസം കൂടിയാണിത്. ഡിസംബര്‍ 6 കറുത്തദിനമായി ആചരിക്കുമ്പോള്‍ തന്നെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തികളില്ലാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തണമെന്നും യെച്ചൂരി വ്യക്തമാക്കി. സി.പി.എം ഉള്‍പ്പടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ഡിസംബര്‍ 6 കറുത്ത ദിനമായി ആചരിക്കുകയാണ്. ആദ്യമായാണ് ഇടതുപക്ഷ സംഘടനകള്‍ ഈ ദിനം കറുത്തദിനമായി ആചരിക്കുന്നത്. കാ​ല്‍ നൂ​റ്റാ​ണ്ട് പിന്നിടുമ്പോഴും കേസില്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​വു​ക​യോ ആ​രെ​യും ശി​ക്ഷി​ക്കു​ക​യോ ചെ​യ്​​തി​ട്ടി​ല്ല. പ​ള്ളി നി​ല​നി​ന്ന ഭൂ​മി​യു​ടെ ഉ​ട​മാ​വ​കാ​ശ ത​ര്‍​ക്ക​വും നി​യ​മ​യു​ദ്ധ​മാ​യി തു​ട​രു​ന്നു. ബാ​ബ​രി വാ​ര്‍​ഷി​ക ത​ലേ​ന്ന്​ സു​പ്രീം​കോ​ട​തി പ​രി​ഗ​ണ​ന​ക്കെ​ടു​ത്ത ഉ​ട​മാ​വ​കാ​ശ കേ​സി​​​​ന്‍റെ അ​ന്തി​മ​വാ​ദ​മം ഫെ​ബ്രു​വ​രി എ​ട്ടി​ലേ​ക്ക്​ മാ​റ്റി​വെ​ച്ചു. 1992 ഡിസംബര്‍ ആറിനാണ് പ​തി​നാ​യി​ര​ക്ക​ണ​ക്കാ​യ ക​ര്‍​സേ​വ​ക​ര്‍ മു​തി​ര്‍​ന്ന ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ അ​യോ​ധ്യ​യി​ലെ ബാ​ബ​രി മ​സ്​​ജി​ദ്​ ഇ​ടി​ച്ചു​ത​ക​ര്‍​ത്ത​ത്. തു​ട​ര്‍​ന്നുണ്ടായ​ വ​ര്‍​ഗീ​യ ക​ലാ​പ​ങ്ങ​ളി​ല്‍ മൂ​വാ​യി​ര​ത്തോ​ളം പേ​രാണ് കൊ​ല്ല​പ്പെ​ട്ട​ത്​. 

Post A Comment: