രാഹുല്‍ ഗാന്ധി ഇന്ന് എഐസിസി അധ്യക്ഷനായി സ്ഥാനമേറ്റു
ദില്ലി: രാഹുല്‍ ഗാന്ധി ഇന്ന് എഐസിസി അധ്യക്ഷനായി സ്ഥാനമേറ്റു. അധികാര രേഖ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറി. 19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അദ്ധ്യക്ഷ കൈമാറ്റം നടക്കുന്നത്. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ വെച്ചാണ് രാഹുല്‍ഗാന്ധി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. കോണ്‍ഗ്രസിന്‍റെ പതിനേഴാമത്തെ പ്രസിഡന്റാണ് രാഹുല്‍. പ്രമുഖ കോണ്‍ഗ്രസ് നോതാക്കള്‍ ചടങ്ങിനെത്തി. 19 വര്‍ഷമായി കോണ്‍ഗ്രസിനെ നയിക്കുന്ന സോണിയ ഗാന്ധി ചടങ്ങില്‍ വച്ച്‌ വിടവാങ്ങല്‍ പ്രസംഗം നടത്തും. എതിരില്ലാതെയാണ് രാഹുല്‍ അധ്യക്ഷസ്ഥാനത്തേയ്ക്ക് എത്തുന്നത്. 1991ല്‍ രാജീവ് ഗാന്ധിയുടെ വധത്തിന് ശേഷം കുറച്ച്‌ കാലത്തേയ്ക്ക് നെഹറു കുടുംബത്തന് പുറത്തേയ്ക്ക് അധികാരം പോയി എന്നതൊഴിച്ചാല്‍ സ്വാതന്ത്രത്തിന് ശേഷം കോണ്‍ഗ്രസിനെ എക്കാലവും ഭരിച്ചത് നെഹറു കുടുംബ നിരയാണ്.

Post A Comment: