വോട്ടിംഗ് മെഷീനുകളിലെയും നടത്തിപ്പിലെയും സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി
ദില്ലി: ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന ആറു ബൂത്തുകളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. വോട്ടിംഗ് മെഷീനുകളിലെയും നടത്തിപ്പിലെയും സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ഞായറാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. അഹമ്മദാബാദ്, വഡോധര, ബനാസ്കാന്ത ജില്ലകളിലെ ബൂത്തുകളിലാണ് വീണ്ടും വോട്ടെടുപ്പ് വേണ്ടിവരുന്നത്. ഇവിടെ ഒരു ബൂത്തില്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ മോക് പോള്‍ നടത്താന്‍ വിട്ടുപോയിരുന്നു വഡ്ഗാമിലെ മറ്റൊരു ബൂത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തില്‍ മഷിപ്പാട് കണ്ടെത്തിയിരുന്നു. ഇതാണ് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ കാരണമായത്. വ്യാഴാഴ്ചയാണ് ഗുജറാത്തില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.

Post A Comment: