ചാവക്കാട് സ്വദേശികളായ ഉണ്ണികൃഷ്ണന്‍, സിറിള്‍ എന്നിവരാണ് ഞായറാഴ്ച മുതല്‍ വനത്തില്‍ അകപ്പെട്ടത്

തൃശൂര്‍: മരോട്ടിച്ചാല്‍ വനത്തിനുള്ളില്‍ കാണാതായ 2 യുവാക്കളെയും കണ്ടെത്തി. ചാവക്കാട് സ്വദേശികളായ ഉണ്ണികൃഷ്ണന്‍, സിറിള്‍ എന്നിവരാണ് ഞായറാഴ്ച മുതല്‍ വനത്തില്‍ അകപ്പെട്ടത്. രാവിലെ മുതല്‍ 5 സംഘങ്ങളായി യുവാക്കളെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് വനത്തില്‍ നിന്ന് പാലപ്പിള്ളി ഭാഗത്തേക്ക് ഇറങ്ങിവന്ന യുവാക്കളെ നാട്ടുകാര്‍ കണ്ടെത്തിയത്

Post A Comment: