സയന്റിഫിക് ഓഫീസര്‍ ഡോ: പി കെ അനീഷ് ആണ് സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചത്

കൊടുങ്ങല്ലൂര്‍: കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ കൊടുങ്ങല്ലൂര്‍ ചാപ്പാറയിലെ അനധികൃത പടക്കനിര്‍മ്മാണ കേന്ദ്രത്തില്‍ ഫോറന്‍സിക് വിദഗ്ധന്‍ പരിശോധന നടത്തി. സയന്റിഫിക് ഓഫീസര്‍ ഡോ: പി കെ അനീഷ് ആണ് സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചത്. വെടിമരുന്നിന്റെ സാമ്പിള്‍ ഉള്‍പ്പടെയുള്ളവ വിദഗ്ദ്ധ പരിശോധനയ്ക്കായി കൊണ്ടുപോയി. തൃശൂരിലെ ഫോറന്‍സിക് ലാബിലെ പരിശോധനാ ഫലം കോടതിക്ക് കൈമാറും. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ചാപ്പാറയില്‍ വീടിന്റെ ടെറസില്‍ പടക്കനിര്‍മ്മാണം നടക്കുന്നതിനിടയില്‍ പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍, പടക്കനിര്‍മ്മാണ കേന്ദ്രം നടത്തിപ്പുകാരി ഷേര്‍ളി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് സാരമായി പൊള്ളലേറ്റിരുന്നു. നിസ്സാര പരിക്കേറ്റ വെളുത്തേരി മുംതാസ് ഇന്നലെ രാത്രി തന്നെ ആശുപത്രി വിട്ടു. ലൈസന്‍സില്ലാതെ വെടിമരുന്ന് കൈകാര്യം ചെയ്തതിന് കൊടുങ്ങല്ലൂര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


Post A Comment: