കരുണാകരനെ രാജിവയ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ ദുഃഖമുണ്ടെന്ന്‍ ഹസന്‍തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ ചാരക്കേസിന്‍റെ സമയത്ത് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പിക്കാന്‍ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മന്‍ ചാണ്ടിയോടും എ.കെ. ആന്‍റണി ആവശ്യപ്പെട്ടിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന്‍. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കെ. കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് ആന്‍റണി മുന്നറിയിപ്പ് നല്‍കിയിരുന്നു. കരുണാകരനെ രാജിവയ്പിക്കാന്‍ നടത്തിയ നീക്കത്തില്‍ ദുഃഖമുണ്ടെന്നും ഹസന്‍ പറഞ്ഞു.

Post A Comment: