ത്രിവേണി ജങ്ങ്ഷന് സമീപം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജുഷ്ണു സതീഷിന്‍റെ കാലിലൂടെയാണ് കുന്നംകുളം നഗരസഭാ ചെയര്‍മാന്‍ സ്കൂട്ടര്‍ കയറ്റിയിറക്കിയത്.

കുന്നംകുളം: നഗരത്തില്‍ ഗതാഗത നിയന്ത്രിച്ചിരുന്ന സ്പെഷ്യല്‍ പോലീസിലെ താല്‍കാലിക ജീവനക്കാരന്‍റെ കാലിലൂടെ നഗരസഭാ വൈസ് ചെയര്‍മാന്‍ വാഹനം കയറ്റിയിറക്കിയതായി പരാതി. കുന്നംകുളം തൃശൂര്‍ റോഡില്‍ ത്രിവേണി ജങ്ങ്ഷന് സമീപം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പെങ്ങാമുക്ക് മണ്ടകത്തിങ്കല്‍ വീട്ടില്‍ ജുഷ്ണു സതീഷിന്‍റെ കാലിലൂടെയാണ് കുന്നംകുളം നഗരസഭാ ചെയര്‍മാന്‍ സ്കൂട്ടര്‍ കയറ്റിയിറക്കിയത്. നഗരത്തില്‍ കടുത്ത ഗതാഗത കുരുക്ക് ഉള്ളതിനാല്‍ ഒറ്റ വാഹനങ്ങളും നഗര കേന്ദ്രത്തിലേക്ക് ഇത് വഴി കടത്തി വിടെണ്ടതില്ലെന്നു പോലീസ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ഇതിലെ വന്ന നഗരസഭാ വൈസ് ചെയര്‍മാന്‍റെ ബൈക്ക് ജിഷ്ണു തടുക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ വൈസ് ചെയര്‍മാന്‍ ദേഷ്യപെടുകയും തിരിച്ചു പോകുന്നതിനിടയില്‍ വാഹനം ജിഷ്ണുവിന്‍റെ  കാലിലൂടെ കയറ്റുകയുമായിരുന്നു.

    പരാതിയില്‍ പറയുന്നതിങ്ങനെ, 

ഇന്നലെ ഉച്ചയോടെ ജിഷ്ണു ജങ്ങ്ഷനില്‍ ഗതാഗതം നിയന്ത്രിച്ചു നില്‍ക്കുകയായിരുന്നു..  ഇതേ സമയം ഇത് വഴി വന്ന കെ എല്‍ 46 ജെ 9810 സ്കൂട്ടറില്‍   വന്ന കുന്നംകുളം നഗരസഭാ വൈസ് ചെയര്‍മാന്‍ എന്ന് പരിചയപെടുത്തിയ ആള്‍ വാഹനം ഇത് വഴി കടത്തി വിടാനാകില്ല എന്നും തിരിച്ചു പോകണം എന്നും പറഞ്ഞപ്പോള്‍ ദേഷ്യപെടുകയും തിരിച്ചു പോകുമ്പോള്‍ വാഹനം കാലിലൂടെ കയറ്റിഇറക്കുകയും ചെയ്തു. ജിഷ്ണുവിന്‍റെ പരാതിയില്‍ പോലിസ് നടപടികള്‍ ആരംഭിച്ചു.   

Post A Comment: