സി​റി​യ​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സമ്പൂ​ര്‍​ണ നി​യ​ന്ത്ര​ണം നേ​ടി​യെ​ന്നു സൈ​ന്യം അ​വ​കാ​ശ​പ്പെ​ടു​ന്നു

ബാ​ഗ്ദാ​ദ്: ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ പതനം പൂര്‍ണം. ഐ എസ്നെതി​രാ​യ പോ​രാ​ട്ടം ഇ​റാ​ക്ക് അ​വ​സാ​നി​പ്പി​ച്ചു. ശ​നി​യാ​ഴ്ച സ​ര്‍​ക്കാ​ര്‍ ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ന​ട​ത്തി. ഐ​എ​സി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നെ​ല്ലാം അ​വ​രെ തു​ര​ത്തി​യ​ശേ​ഷ​മാ​ണ് മൂ​ന്നു വ​ര്‍​ഷ​മാ​യി തു​ട​ര്‍​ന്ന പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ഇ​റാ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഹൈ​ദ​ര്‍ അ​ല്‍ അ​ബാ​ദി പ​റ​ഞ്ഞു. 

സി​റി​യ​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സമ്പൂ​ര്‍​ണ നി​യ​ന്ത്ര​ണം നേ​ടി​യെ​ന്നു സൈ​ന്യം അ​വ​കാ​ശ​പ്പെ​ടു​ന്നു. ഈ ​നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ഐ​എ​സി​നെ​തി​രാ​യ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് സ​ര്‍​ക്കാ​ര്‍ വ​ക്താ​വ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സൈ​നി​ക ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന തീ​രു​മാ​നം സൈ​ന്യ​ത്തി​ലെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്ഥി​രീ​ക​രി​ച്ചു. 


2014 വേ​ന​ല്‍​ക്കാ​ല​ത്താ​ണ് ഐ​എ​സ് ഇ​റാ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ത്ത് കാ​ലി​ഫേ​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​റാ​ക്കി​ന്‍റെ മൂ​ന്നി​ലൊ​ന്നു ഭാ​ഗ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ഐ​എ​സ് കൈ​യ​ട​ക്കി. ഇ​തേ​തു​ട​ര്‍​ന്ന് യു​എ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന​യ്ക്കൊ​പ്പം ഇ​റാ​ക്കി സൈ​ന്യം ഐ​എ​സി​നെ തു​ര​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. 


ന​വം​ബ​റി​ല്‍ ഐ​എ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന ഇ​റാ​ക്കി ന​ഗ​ര​മാ​യ റാ​വ തി​രി​ച്ചു​പി​ടി​ച്ച​താ​യി സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​തി​ര്‍​ത്തി സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ളി​ലാ​യി​രു​ന്നു സൈ​ന്യം. 


ഐ​എ​സ് ഒ​ഴി​ഞ്ഞ ഇ​റാ​ക്ക് പു​തി​യ ഭീ​ഷ​ണി​യാ​ണ് നേ​രി​ടു​ന്ന​ത്. ഇ​റാ​ക്കി​ലെ മി​ക്ക മേ​ഖ​ല​ക​ളി​ലെ​യും കെ​ട്ടി​ട​ങ്ങ​ള്‍ ഏ​റ്റു​മു​ട്ട​ലു​ക​ളി​ല്‍ ത​ക​ര്‍​ന്നു. ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​ണ്. ഇ​ത് പു​ന​ര്‍​നി​ര്‍​മി​ക്കേ​ണ്ട വ​ന്‍ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് ഇ​നി സ​ര്‍​ക്കാ​രി​നു മു​ന്നി​ലു​ള്ള​ത്. ഐ​എ​സ് നി​യ​ന്ത്ര​ണം പി​ടി​ച്ച​ശേ​ഷം 30 ല​ക്ഷ​ത്തി​ന​ടു​ത്ത് ഇ​റാ​ക്കി​ക​ള്‍ ഭ​വ​ന​ര​ഹി​ത​രാ​യി​ട്ടു​ണ്ടെ​ന്നാ​ണു സ​ര്‍​ക്കാ​ര്‍ ക​ണ​ക്ക്.

Post A Comment: