ബി.ജെ.പി കനത്ത തോല്‍വി നേരിടേണ്ടി വരുമെന്ന് ദലിത് അധികാര്‍ മഞ്ച് നേതാവ് ജിഗ്നേഷ് മേവാനിഅഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തോല്‍വി നേരിടേണ്ടി വരുമെന്ന് ദലിത് അധികാര്‍ മഞ്ച് നേതാവ് ജിഗ്നേഷ് മേവാനി. ബി.ജെ.പി ഭൂരിപക്ഷം നേടുമെന്ന എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും ഗുജറാത്തില്‍ ഇത്തവണ ബി.ജെ.പിക്ക് സര്‍ക്കാറുണ്ടാക്കാന്‍ കഴിയില്ലെന്നും മേവാനി തുറന്നടിച്ചു. വഡ്ഗാമില്‍ റീപോളിങ് നടക്കുന്ന ബൂത്ത് സന്ദര്‍ശിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഡ്ഗാമിലെ രണ്ടു ബൂത്തുകളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ മഷികൊണ്ടുള്ള അടയാളം കണ്ടത് ബി.ജെ.പി പരാതിപ്പെടുകയും വോട്ടെടുപ്പ് റദ്ദാക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജിഗ്നേഷ് മേവാനിയുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തിനടുത്താണ് മഷികൊണ്ടുള്ള അടയാളം കണ്ടത്. രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആറുബൂത്തുകളിലാണ് ഇന്ന് റീപോളിങ് നടക്കുന്നത്.

Post A Comment: