ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നവജാതശിശുവിന്‍റെ മരണത്തില്‍ അമ്മ അറസ്റ്റില്‍.കട്ടപ്പന: ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നവജാതശിശുവിന്‍റെ മരണത്തില്‍ അമ്മ അറസ്റ്റില്‍. എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നവജാതശിശുവിനെ അതിക്രൂരമായി കഴുത്ത് ഞെരിച്ചാണ് അമ്മ കട്ടപ്പന മുരിക്കാട് സ്വദേശി സന്ധ്യ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്നും സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച സന്ധ്യയെ ശനിയാഴ്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് ബിനു - സന്ധ്യ ദമ്പതികളുടെ കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്‍റെ കഴുത്തില്‍ പാടും മുറിവും കണ്ടതിനെ തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.

Post A Comment: