മുഖ്യമന്ത്രി പിണറായി വിജയന്‍ 3 ദിവസവും സമ്മേളനത്തില്‍ പങ്കെടുക്കും.

സിപിഎം ജില്ലാ സമ്മേളനത്തിന് ചൊവ്വാഴ്ച നാട്ടികയില്‍ തുടക്കമാകും. 3 ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ 3 ദിവസവും സമ്മേളനത്തിന്‍റെ ഭാഗമായി ഉണ്ടാകും. ജില്ലയില്‍ പാര്‍ട്ടിയുടെ അംഗസംഖ്യ വര്‍ദ്ധിച്ചതായി കെ രാധാകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ വിവിധ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മികച്ച വിജയം കൈവരിച്ചതായും രാധാകൃഷ്ണന്‍ അറിയിച്ചു. 26ന് നടക്കുന്ന പ്രതിനിധി സമ്മേളനം പി ബി അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 28ന് ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. സമാപന ദിനത്തില്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുജനറാലിയും പൊതുസമ്മേളനവുമുണ്ടാകും. സമ്മേളനത്തോടനുബന്ധിച്ച് ദീപശിഖാ പ്രയാണങ്ങളും കൊടിമര ജാഥയും പതാക ജാഥയും നടത്തും. മന്ത്രി എ സി മൊയ്തീന്‍, പി കെ ബിജു എംപി., മുരളി പെരുനെല്ലി എംഎല്‍എ., യു പി ജോസഫ്, എന്‍ ആര്‍ ബാലന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Post A Comment: