പത്മാവതിയ്ക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരുന്നതിനാല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നില്ലഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പത്മാവതിയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി രാജകുടുംബത്തിന്‍റെ സഹായം ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ്. പത്മാവതിയ്ക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരുന്നതിനാല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നില്ല. ചിത്രം പരിശോധിച്ചതിന് ശേഷം സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് മേവാര്‍ രാജകുടുംബത്തോട് പാനലിലേക്ക് ചേരാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍റെ (സിബിഎഫ്സി) മേധാവി പ്രസൂണ്‍ ജോഷി വ്യാഴാഴ്ച മേവാര്‍ രാജകുടുംബത്തിലെ അംഗം വിശ്വരാജ് സിംഗിനെ ഈ വിവരം അറിയിച്ചു. എന്നാല്‍ വ്യക്തമായ വിശദീകരണങ്ങള്‍ക്ക് ശേഷം മാത്രമേ ബോര്‍ഡിന്‍റെ ആവശ്യം സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുകയുള്ളുവെന്ന് അറിയിച്ച്‌ പ്രസൂണ്‍ ജോഷിയ്ക്ക് കത്ത് നല്‍കിയെന്ന് വിശ്വരാജ് സിംഗ് വ്യക്തമാക്കി. ചരിത്രം അട്ടിമറിക്കുന്ന സിനിമ പുറത്തിറങ്ങുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ക്ഷത്രിയ രജ്പുത് വംശങ്ങള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. അലാവുദ്ദീന്‍ ഖില്ജിയും, റാണി പത്മാവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാണ് ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്.

Post A Comment: