കോടതി വിധി ശാസ്ത്രീയ കുറ്റാന്വേഷണത്തിന്‍റെ വിജയമെന്ന് പൊലീസ് മേധാവി ലോക് നാഥ് ബഹ്റകൊച്ചി: ജിഷ വധക്കേസിലെ കോടതി വിധി ശാസ്ത്രീയ കുറ്റാന്വേഷണത്തിന്‍റെ വിജയമെന്ന് പൊലീസ് മേധാവി ലോക് നാഥ് ബഹ്റ. അന്വേഷണ സംഘത്തിനാണ് ഇതിന്‍റെ ക്രഡിറ്റെന്നും അദ്ദേഹം പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി.സന്ധ്യ പ്രതികരിച്ചു. വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് ഈ വിധി. അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നു. പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും സന്ധ്യ പറഞ്ഞു. പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഏകപ്രതി അമീറുള്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. മറ്റ് കുറ്റങ്ങളിലായി 10 വര്‍ഷവും ഏഴ് വര്‍ഷവും തടവിനും ശിക്ഷിച്ചു. 5 ലക്ഷം രൂപ പിഴയും വിധിച്ചു. കൊലപാതകക്കുറ്റത്തിനാണ് വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് കോടതി പറഞ്ഞു. അതിക്രൂരമായ കൊലപാതകമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അമീറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

Post A Comment: