എയര്‍ടെല്‍ ഏറ്റവും പുതിയ രണ്ടു ഓഫറുകള്‍ പുറത്തിറക്കി

 എയര്‍ടെല്‍ ഏറ്റവും പുതിയ രണ്ടു ഓഫറുകള്‍ പുറത്തിറക്കി. പുതിയ 349 രൂപയുടെ കൂടാതെ 549 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ ആണ് ഇപ്പോള്‍ എയര്‍ടെല്‍ പുറത്തിറക്കിയിരിക്കുന്നത്. 349 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസേന 2 ജിബിയുടെ ഡാറ്റയാണ്. കൂടെ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും  നേരത്തെ 349 രൂപയുടെ റീച്ചാര്‍ജില്‍ എയര്‍ടെല്‍ നല്‍കിയിരുന്നത് 1.5 ജിബി ഡാറ്റ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ ഓഫറുകളില്‍ അത് ദിവസേന 2 ജിബിവരെ ലഭിക്കുന്നു. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറിന് ലഭിക്കുന്നത്. 100 മെസേജുകള്‍ ദിവസേന ലഭിക്കുന്നതാണ്. 549 രൂപയുടെ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 3 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ്. ഇതിന്‍റെ വാലിഡിറ്റിയും 28 ദിവസത്തേക്കാണ് .നേരത്തെ ഈ ഓഫറുകളില്‍ 2.5 ജിബിയുടെ ഡാറ്റയാണ് ലഭിച്ചിരുന്നത്. വൊഡാഫോണും ഒപ്പം പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നു.

Post A Comment: