വയനാട് ചുരം വയനാട് ജില്ലയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വയനാട്ടുകാര്‍ രംഗത്ത്.


കല്‍പ്പറ്റ: വയനാട് ചുരം വയനാട് ജില്ലയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വയനാട്ടുകാര്‍ രംഗത്ത്. വയനായ് ചുരമെന്നാണ് വിളിക്കുന്നതെങ്കിലും ചുരം കോഴിക്കോട് ജില്ലയിലാണുള്ളത്. ഇത് മൂലം ഗതാഗതവിഷയങ്ങള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നില്ലെന്നും വയനാട് ചുരം വയനാട് ജില്ലയില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രശ്നങ്ങള്‍ക്ക് വേഗം പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ ആവശ്യമുന്നയിച്ച്‌ പ്രക്ഷോഭവും നാട്ടുകാര്‍ ആരംഭിച്ചിട്ടുണ്ട്.
ഗതാകുരുക്കും റോഡിന്‍റെ ശോചനീയാവസ്ഥയും മൂലം വയനാട് ചുരത്തിലൂടെയുള്ള യാത്രാദുരിതങ്ങള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്. ചുരത്തിനെ വയനാട് ജില്ലയില്‍ ഉള്‍പ്പെടുത്തി വികസനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നാണ് വയനാട് ചുരം റോഡ് ആക്ഷന്‍ കമ്മിറ്റിയുടെ ആവശ്യം. വലിയവാഹനങ്ങളുടെ പ്രവേശനം നിരോധിക്കുകയും റോഡ് വക്കിലെ പാര്‍ക്കിംഗ് നിരോധനമുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഗതാഗതപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായിട്ടില്ല. ഈ സാഹചര്യത്തിലാണ് ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധം. വളവുകളില്‍ ഇന്റര്‍ലോക്ക് ചെയ്യുക, ഗതാഗതനിയന്ത്രണത്തിന് കൂടുതല്‍ പൊലീസുകാരെ വിനിയോഗിക്കുക, അമിതവാഹനങ്ങളെ നിയന്ത്രിക്കുക, ബദല്‍ റോഡ് ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്കൊപ്പമാണ് വികസനത്തിന് ഗതിവേഗം കൈവരാന്‍ ചുരത്തെ വയനാട് ജില്ലാ അതിര്‍ത്തിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ആക്ഷന്‍ കമ്മിറ്റി മുന്നോട്ടുവയ്ക്കുന്നത്.

Post A Comment: