അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതുമായി ബന്ധപ്പെട്ട്​ ക്ഷേത്രഭരണസമിതി നല്‍കിയ റിപ്പോര്‍ട്ട്​ പരിഗണിക്കുമ്പോഴാണ്​ ഇത്തരമൊരു ഉത്തരവ്​ ​ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചത്​.

ദില്ലി: അമര്‍നാഥ്​ ക്ഷേത്രത്തില്‍ തീര്‍ഥാടകര്‍ക്ക്​ മണികിലുക്കുന്നതിനും മന്ത്രോച്ചാരണം നടത്തുന്നതിനും നിരോധനം. ഹരിത ട്രൈബ്യൂണലാണ്​ ഇതുസംബന്ധിച്ച ഉത്തരവ്​ പുറപ്പെടുവിച്ചത്​. ക്ഷേത്രത്തിലെത്തുന്ന വിശ്വാസികള്‍ക്ക്​ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതുമായി ബന്ധപ്പെട്ട്​ ക്ഷേത്രഭരണസമിതി നല്‍കിയ റിപ്പോര്‍ട്ട്​ പരിഗണിക്കുമ്പോഴാണ്​ ഇത്തരമൊരു ഉത്തരവ്​ ​ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചത്​.
3888 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രത്തിലേക്ക്​ എത്തുമ്പോള് തീര്‍ഥാടകള്‍ മണികിലുക്കുകയോ മ​ന്ത്രോചാരണം നടത്തുകയോ ചെയ്യരുതെന്നാണ്​ നല്‍കിയിരിക്കുന്ന നിര്‍ദേശം. മൊബൈല്‍ ഉപയോഗിക്കുന്നതിന്​ നിയന്ത്രണമുണ്ട്​. തീര്‍ഥാടകര്‍ ക്ഷേത്രത്തി​ലേക്ക്​ കടക്കു​മ്പോള്‍ അവരുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ മാസം വൈഷ്​​ണോ ദേവി ക്ഷേത്രത്തിലും സമാനമായ നിയന്ത്രണങ്ങള്‍ വരുത്തിയിരുന്നു. പ്രതിദിനം 50,000 തീര്‍ഥാടകരാണ്​ വൈഷ്​ണവോ ദേവി ക്ഷേത്രത്തിലേക്ക്​ എത്തിയിരുന്നത്​.


Post A Comment: