കീഴ്‌ക്കോടതികളില്‍ നിന്നു നട്ടെല്ലുള്ള ജഡ്ജിമാര്‍ അപ്രത്യക്ഷരാകുന്നുവെന്ന് ആളൂര്‍കൊച്ചി: പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ട കേസില്‍ പ്രതി അമീറിന് വധശിക്ഷ വിധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍. കീഴ്‌ക്കോടതികളില്‍ നിന്നു നട്ടെല്ലുള്ള ജഡ്ജിമാര്‍ അപ്രത്യക്ഷരാകുന്നുവെന്ന് ആളൂര്‍ പറഞ്ഞു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിധിയുടെ വിശദാംശങ്ങള്‍ ഹൈക്കോടതിയിലേക്ക് അയച്ചുകൊടുക്കും. അമീറിനു നീതി ലഭിക്കുന്നതിനായി ഏതറ്റം വരെയും പോകും. കീഴ്‌ക്കോടതികള്‍ക്ക് നട്ടെല്ല് നഷ്ടമായെങ്കിലും മേല്‍ക്കോടതികള്‍ക്ക് ആ അവസ്ഥ വന്നിട്ടില്ലെന്ന് സൗമ്യ വധക്കേസിന്‍റെ വിചാരണവേളയില്‍ വ്യക്തമായതാണെന്നും ആളൂര്‍ ചൂണ്ടിക്കാട്ടി.

Post A Comment: