നിലവിലെ ഉപമുഖ്യമന്ത്രിയായ നിതിന്‍ പ​ട്ടേലും അതേ സ്​ഥാനത്തു തുടരും.അഹമ്മദാബാദ്​: ഗുജറാത്ത്​ മുഖ്യമന്ത്രിയായി വിജയ്​ രൂപാനിയെ തെരഞ്ഞെടുത്തു. കേന്ദ്ര ധനമ​ന്ത്രി അരുണ്‍ ജെയ്​റ്റ്​ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്​ തീരുമാനം. 
മന്ത്രിമാരെ നിശ്​ചയിക്കുന്നതിനായി അരുണ്‍ ജെയ്​റ്റിലിയുടെ അധ്യക്ഷതയില്‍ ബിജെപി എംഎല്‍എമാരുടെ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മുഖ്യമന്ത്രിയായി പാര്‍ട്ടി അധ്യക്ഷന്‍ അമിത്​ ഷായും പ്രധാനമന്ത്രി നരേന്ദ്ര ​മോദിയും തെരഞ്ഞെടുത്തത്​ വിജയ്​ രൂപാനിയെയാണെന്ന്​ ജെയ്​റ്റ്​ലി എംഎല്‍എമാരെ അറിയിച്ചു. തുടര്‍ന്നാണ്​ രണ്ടാം തവണയും ഗുജറാത്ത്​ മുഖ്യമന്ത്രിയായി വിജയ്​ രൂപാനിയെ തെരഞ്ഞെടുത്തത്​.
പുതിയ സര്‍ക്കാറിന്​ വഴിയൊരുക്കാന്‍ വിജയ്​ രൂപാനിയും ഉപമുഖ്യമന്ത്രി നിതിന്‍ പ​ട്ടേലും രാജ്​ഭവനില്‍ ഗവര്‍ണര്‍ക്ക്​ രാജിക്കത്ത്​ സമര്‍പ്പിക്കും. കേന്ദ്ര മന്ത്രി സ്​മൃതി ഇറാനി, മാന്‍ സുഖ്​ മാണ്ഡവ്യ, നിതിന്‍ പ​ട്ടേല്‍ എന്നിവരായിരുന്നു വിജയ്​ രൂപാനി​യെ കൂടാതെ മുഖ്യമന്ത്രി സ്​ഥാനാര്‍ഥി പരിഗണനയിലുണ്ടായിരുന്നത്​.

Post A Comment: