ബൈക്കും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു.


മാങ്ങാട്: ബൈക്കും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. എറണാകുളത്ത് വസ്ത്രക്കമ്പനിയിലെ സെയില്‍സ് എക്സിക്യുട്ടീവും മാങ്ങാട് സ്വദേശിയുമായ ദില്‍ഷാദാ(25)ണ് മരിച്ചത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ ദില്‍ഷാദ് ഓടിച്ച ബൈക്ക് കെഎസ്‌ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Post A Comment: