ഗുജറാത്തില്‍ ബി.ജെ.പിയെ മറികടക്കുന്ന തന്ത്രം മെനയാന്‍ കോണ്‍ഗ്രസിനായില്ലെന്ന്​ ജിഗ്​നേഷ്​ മേവാനി






അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പിയെ മറികടക്കുന്ന തന്ത്രം മെനയാന്‍ കോണ്‍ഗ്രസിനായില്ലെന്ന്​ ജിഗ്​നേഷ്​ മേവാനി. തെരഞ്ഞെടുപ്പില്‍ നിലമെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാന്‍ സാധിക്കാത്തത്​ കോണ്‍ഗ്രസി​​​​ന്‍റെ പിഴവാണ്​. ബിജെപിയെ മറികടക്കുന്ന തന്ത്രം മെനയാന്‍ കോണ്‍ഗ്രസിനായില്ല. കോണ്‍ഗ്രസ് തന്ത്രപരമായ പ്രചാരണം നടത്തിയില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാല സഖ്യമുണ്ടാക്കുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. നഗര വോട്ടര്‍മാര്‍ ഹിന്ദുത്വ ആശയങ്ങളില്‍ വശംവദരായി. അമിത്ഷായും മോദിയും വഡ്​ഗാമില്‍ പ്രചാരണം നടത്തിയിട്ടും താന്‍ ജയിച്ചുവെന്നും ഗുജറാത്ത് മോദിയെ പാഠം പഠിപ്പിച്ചെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. 

Post A Comment: