രോഹിത്​ ശര്‍മ്മ നേടിയ ഇരട്ട സെഞ്ച്വറിയാണ്​ ഇന്ത്യക്ക്​ കൂറ്റന്‍ സ്​കോര്‍ സമ്മാനിച്ചത്

മൊ​ഹാ​ലി: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 141​റണ്‍സി​​​െന്‍റ തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 393 റണ്‍സ്​ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് ​എട്ട്​ വിക്കറ്റ്​ നഷ്​ടത്തില്‍ 251 റണ്‍സ്​ എടുക്കാനെ കഴിഞ്ഞള്ളു. മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയ ചാഹലി​​ന്‍റെ ബോളിങ്ങാണ്​ ലങ്കയെ തകര്‍ത്തത്​. മല്‍സരത്തില്‍ ​ലങ്കക്കായി സെഞ്ച്വറി നേടിയ മാത്യൂസി​​ന്‍റെ ഇന്നിങ്​സ്​ പാഴായി. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച വാഷിങ്​ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ്​ വീഴ്​ത്തി.
നേരത്തെ ഏകദിന ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തിയ ഇന്നിങ്​സിലുടെ രോഹിത്​ ശര്‍മ്മ നേടിയ ഇരട്ട സെഞ്ച്വറിയാണ്​ ഇന്ത്യക്ക്​ കൂറ്റന്‍ സ്​കോര്‍ സമ്മാനിച്ചത്​. ശ്രീലങ്കക്കെതിരെ സംഹാരമാടിയ രോഹിത്​ ശര്‍മ തന്‍റെ കരിയറിലെ മൂന്നാം ഡബിള്‍ സെഞ്ച്വറിയോടെ ഇന്ത്യയെ നാല്​ വിക്കറ്റ്​ നഷ്​ടത്തില്‍ 392 എന്ന പടുകൂറ്റന്‍ സ്​കോറിലെത്തിച്ചു.

രോഹിതിനൊപ്പം 88 റണ്‍സെടുത്ത ശ്രേയസ്​ അയ്യരുടെയും 68 റണ്‍സെടുത്ത ധവാ​​​​​​​​​​​​​​​ന്‍റെയും പ്രകടനം ഇന്ത്യക്ക്​ കൂറ്റന്‍ സ്​കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി. കരിയറിലെ മൂന്നാം ഇരട്ട സെഞ്ച്വറിയാണ്​ രോഹിത്​ മൊഹാലിയില്‍ കുറിച്ചത്​. ആദ്യ ഏകദിനത്തിലെ മോശം പ്രകടനത്തി​​​​​​​​​​​​​​ന്‍റെ പാപഭാരം മുഴവുന്‍ തീര്‍ക്കുന്നതായിരുന്നു ​രോഹിതി​​​​​​​​​​​​​ന്‍റെ ഇന്നത്തെ ഇന്നിങ്​സ്​. കോഹ്​ലിയില്ലാതെ ഇന്ത്യക്ക്​ തിളങ്ങാന്‍ കഴിയില്ലെന്ന്​ വിമര്‍ശനങ്ങളുടെ കൂടി മുനയൊടുക്കുന്നതാണ്​ ടീം ഇന്ത്യയുടെ ബുധനാഴ്​ചയിലെ പ്രകടനം.

Post A Comment: