സെന്‍സര്‍ ബോര്‍ഡ് കാണുന്നതിന് മുന്‍പ് സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതി കാണാനുള്ള പാര്‍ലമെന്ററി ബോര്‍ഡിന്‍റെ തീരുമാനത്തിന് എതിരയൊയിരുന്നു നിഹ്ലാനിയുടെ പ്രതികരണം.

മുംബൈ: സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരിക്കെ കേന്ദ്രസര്‍ക്കാരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നെന്ന് പഹ്ലജ് നിഹ്ലാനി. സെന്‍സര്‍ ബോര്‍ഡ് കാണുന്നതിന് മുന്‍പ് സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതി കാണാനുള്ള പാര്‍ലമെന്ററി ബോര്‍ഡിന്‍റെ തീരുമാനത്തിന് എതിരയൊയിരുന്നു നിഹ്ലാനിയുടെ പ്രതികരണം. ഏത് സംവിധായകന്റെ സിനിമയേയും ചോദ്യം ചെയ്യാന്‍ പാര്‍ലമെന്ററി സമിതിക്ക് അധികാരമുണ്ട്. എന്നാല്‍ അത് രാജ്യത്തെ സെന്‍സര്‍ ബോര്‍ഡ് കണ്ട് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷമായിരിക്കണമെന്നും നിഹ്ലാനി പറഞ്ഞു.

സിനിമ സര്‍ട്ടിഫൈ ചെയ്യുന്നതിന് മുന്‍പ് സംവിധായകനെ ചോദ്യം ചെയ്യുന്നത് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. നിലവില്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരിക്കെയും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ നിന്നും ഇത്തരം സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് കൂടുതല്‍ വ്യാപകമായിരിക്കുകയാണെന്നും നിഹ്ലാനി പറഞ്ഞു.

Post A Comment: