മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബാഴ്സയുടെ ജയം

മാഡ്രിഡ്: എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് എഫ്.സി. ബാഴ്സലോണ. ചുവപ്പ് കാര്‍ഡിനും പെനാല്‍റ്റിക്കുമെല്ലാം സാക്ഷ്യം വഹിക്കേണ്ടിവന്ന മത്സരത്തില്‍ മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബാഴ്സയുടെ ജയം. പന്ത് കൈകൊണ്ട് തട്ടി കാര്‍വാജല്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തു പേരുംവച്ചാണ് റയല്‍ കളിച്ചത്.
അമ്ബത്തിനാലാം മിനിറ്റിലാണ് സുവാരസ് ആദ്യം ലീഡ് നേടിയത്. റാക്കിറ്റിച്ച്‌ പിന്‍നിരയില്‍ നിന്ന് കൊണ്ടുവന്നുകൊടുത്ത പന്ത് സെര്‍ജോ റോബര്‍ട്ടോയാണ് സുവാരസിലെത്തിച്ചത്. സുവാരസിന് ലക്ഷ്യം പിഴച്ചതുമില്ല. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനറ്റില്‍ അലകസ് വിദാലിന്റെ വകയാണ് മൂന്നാം ഗോള്‍.
ലീഡ് വഴങ്ങി പത്ത് മിനിറ്റ് കഴിയുംമുന്‍പേ റയലിന് അടുത്ത ആഘാതവും നേരിടേണ്ടിവന്നു. പന്ത് കൈകൊണ്ട തടഞ്ഞ കാര്‍വാജലിന് ചുവപ്പ് കാര്‍ഡ് കാണിക്കാന്‍ ഒട്ടും മടിച്ചില്ല റഫറി. ഒരു പെനാല്‍റ്റിയും വിധിച്ചു.
മെസ്സിയും സുവാരസും ചേര്‍ന്ന് നടത്തിയ നീക്കം ഗോളി നവാസ് ആദ്യം തടഞ്ഞു. റീബൗണ്ട് ചാടിപ്പിടിച്ച മെസ്സി വീണ്ടും ഷോട്ട് തൊടുത്തെങ്കിലും അത് പോസ്റ്റില്‍ ഇടിച്ചുമടങ്ങുകയായിരുന്നു. പൗലിന്യോയുടെ ഹെഡ്ഡറാണ് കാര്‍വാജല്‍ കൈ കൊണ്ട് തടഞ്ഞത്. ചുവപ്പ് കാര്‍ഡ് നല്‍കാനും പെനാല്‍റ്റി വിധിക്കാനും റഫറി ഒട്ടും മടിച്ചില്ല.


Post A Comment: