എറണാകുളം മുനമ്പം കോവിലകത്തും കടവ് കുന്നേല്‍ വീട്ടില്‍ രതീഷ്‌ (30) ആണ് അറെസ്റ്റിലായത്.കുന്നംകുളം: ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറെസ്റ്റില്‍. എറണാകുളം മുനമ്പം കോവിലകത്തും കടവ് കുന്നേല്‍ വീട്ടില്‍ രതീഷ്‌ (30) ആണ്  അറെസ്റ്റിലായത്. ആന ഏജന്റായ രതീഷ്‌ കുന്നംകുളം അടുപ്പുട്ടി പള്ളി പെരുന്നാളിനൊടനുബന്ധിച്ച് അനയെ ബുക്ക് ചെയ്യാ എത്തിയിരുന്നു. ഇതിനിടെ കുന്നംകുളം സ്വദേശിയായ  15 കാരനുമായി പരിചയപ്പെടുകയും, തുടന്ന് പ്രലോപിപ്പിച്ച് പള്ളിയ്ക്ക് സമീപമുള്ള വിദ്യാലയത്തിലെത്തിച്ച് പീഡിപ്പിക്കാ ശ്രമിക്കുകയായിരുന്നു ഇതിനിടെ യുവാവ് അവിടെ നിന്ന് തന്ത്രപൂവ്വം രക്ഷപ്പെട്ടു. തുടന്ന് രക്ഷിതാക്കളോട് കാര്യം പറയുകയും പിന്നീട് രക്ഷിതാവിനെയും കൂട്ടി കന്നംകളം പോലീസി പരാതി നകുകയുമായിരുന്നു.  പോസ്കോ നിയമപ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ കുന്നംകുളം സിഐ സി ആര്‍ സന്തോഷിന്‍റെ നേതൃത്വത്തില്‍ അമ്പലപ്പുഴയില്‍ നിന്നും പിടികൂടുകയായിരുന്നു. സംഘത്തില്‍ എഎസ്ഐ ശ്രീകുമാര്‍, പോലീസുകാരായ ആശിഷ്, ആരിഫ്, ഷൈന്‍ എന്നിവരും ഉണ്ടായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Post A Comment: