പുതുവല്‍സരത്തോടനുബന്ധിച്ച്‌ വിതരണം നടത്താനിരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്
ദില്ലി: ലഹരിമരുന്ന് കൈവശം വെച്ചതിനും , ഉപയോഗിച്ചതിനും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികളുള്‍പ്പെടെ നാല് പേര്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയില്‍. ഇവരില്‍നിന്ന് 1.140 കിലോഗ്രാം കഞ്ചാവും മൂന്ന് എല്‍എസ്ഡി (ലിസേര്‍ജിക് ആസിഡ് ഡയാതെലാമിഡ്) ബ്ലോട്ട് പേപ്പറുകളും പിടിച്ചെടുത്തതായാണ് വിവരം.  അനിരുദ്ധ് മാധുര്‍, ടെന്‍സിന്‍ ഫുന്‍ചോങ്, സാം മല്ലിക്, ഗൗരവ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഡല്‍ഹി യൂണിവേഴ്സിറ്റിക്കു കീഴിലെ ഹിന്ദു കോളേജ് , ജെഎന്‍യു, അമിറ്റി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. പുതുവല്‍സരത്തോടനുബന്ധിച്ച്‌ വിതരണം നടത്താനിരുന്ന ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഡല്‍ഹി സര്‍വകലാശാലയിലെ നോര്‍ത്ത് കാമ്പസിലാണ് വിതരണം നടത്താന്‍ ഇവര്‍ തീരുമാനിച്ചിരുന്നത്. ഹിന്ദു കോളജിലെ ഗൗരവാണ് ലഹരി വിതരണത്തിന്‍റെ കേന്ദ്രമെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചു.

Post A Comment: