ഇത്തരം പ്രശ്​നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രതിവിധിയാണ്​ ഭരണപരിഷ്​കാര കമീഷന്‍ നിര്‍ദേശിക്കുന്നതെന്നും വി.എസ്



തിരുവനന്തപുരം: ഭരണയന്ത്രവും ജനങ്ങളും തമ്മില്‍ വലിയ വിടവാണ്​ നിലനില്‍ക്കുന്നതെന്നും ഏറ്റവും​ വലിയ നീതിനിഷേധമാണിതെന്നും ഭരണപരിഷ്​കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ്​. അച്യുതാനന്ദന്‍. മന്ത്രിമാരും സെക്ര​േട്ടറിയറ്റും ഉദ്യോഗസ്ഥരും ജനങ്ങള്‍ക്കു വേണ്ടിയാണെന്നും ജനങ്ങളാണ്​ അതു നിലനിര്‍ത്തുന്നതെന്നും അദ്ദേഹം ഒാര്‍മപ്പെടുത്തി. സ്​ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം സംബന്ധിച്ച്‌​ ഭരണപരിഷ്​കാര കമീഷന്‍ സംഘടിപ്പിച്ച ഹിയറിങ്ങില്‍ സംസാരിക്കുകയായിരുന്നു വി.എസ്​.
ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളോട്​​ മാത്രമാണ്​ സര്‍ക്കാറിന്​ ബാധ്യത. ആ ബാധ്യത നിറവേറ്റുന്ന സങ്കീര്‍ണമായ പ്രവര്‍ത്തനത്തെയാണ്​ ഭരണം എന്നു പറയുക. എല്ലാ വിഭാഗം ജനങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നതു കൂടിയാണ്​ നല്ല ഭരണം. എന്തെല്ലാം വിമര്‍ശനങ്ങളുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍നിന്ന്​ വ്യത്യസ്​തമായി ജനാധിപത്യ മികവുണ്ടെന്നത്​ നമ്മുടെ സ്വകാര്യ അഹങ്കാരമാണ്​. പല ഘടകങ്ങളാണ്​ ഇത്തരമൊരു മികവിനു കാരണം. എന്നാല്‍, കാലതാമസവും ഉദ്യോഗസ്​ഥ മേധാവിത്വവും കാര്യക്ഷമതയുടെ കുറവും വലിയ പരാതിയായി നിലനില്‍ക്കുന്നു.
സര്‍ക്കാറില്‍നിന്നുള്ള സേവനം ജനങ്ങളുടെ അവകാശമാണെങ്കിലും പലപ്പോഴും അതു ലംഘിക്കപ്പെടുന്നതായാണ്​ കാണുന്നത്​. ഭരണകൂടവും ജനങ്ങളും തമ്മി​െല പാരസ്​പര്യമാണ്​ ജനാധിപത്യത്തി​​െന്‍റ ശക്​തി. തുല്യനീതി നിഷേധിക്കപ്പെടു​േമ്ബാഴാണ്​ ഒരു വിഭാഗം പാര്‍ശ്വവത്​കരിക്കപ്പെടുന്നത്​. ഇത്തരം വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ പല പദ്ധതികളും ആവിഷ്​കരിക്കുന്നുണ്ടെങ്കിലും അര്‍ഹരില്‍ എത്തുന്നില്ലെന്നും വി.എസ്​ കുറ്റപ്പെടുത്തി. ഇത്തരം പ്രശ്​നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രതിവിധിയാണ്​ ഭരണപരിഷ്​കാര കമീഷന്‍ നിര്‍ദേശിക്കുന്നതെന്നും വി.എസ്​. വിശദീകരിച്ചു.

.

Post A Comment: