ബസ് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു


ജയ്പൂര്‍: രാജസ്ഥാനിലെ സവായ് മധോപുരില്‍ ബസ് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞ് 26 പേര്‍ മരിച്ചു. 15 പേര്‍ക്കു പരുക്കേറ്റു. ശനിയാഴ്ച രാവിലെയായിരുന്നു അപകടം. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ട്. ഡ്രൈവര്‍ക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മധോപുരിലെ ബാനസ് നദിയിലേക്കാണ് ബസ് മറിഞ്ഞത്. ബസ് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബസില്‍ കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നതായും സൂചനയുണ്ട്.

Post A Comment: