എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്​ ജഡ്​ജി എന്‍. അനില്‍കുമാറാണ് ശിക്ഷ വിധിക്കുക
കൊ​​​ച്ചി: പെ​രു​മ്പാ​വൂ​ര്‍ ജി​ഷ വ​ധ​ക്കേ​സി​ല്‍ ഏ​ക പ്ര​തി അ​സം നാ​ഗോ​ണ്‍ സോ​ലാ​പ​ത്തൂ​ര്‍ സ്വ​ദേ​ശി അ​മീ​റു​ല്‍ ഇ​സ്​​ലാ​മിന്‍റെ ശി​ക്ഷ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ ​സെ​ഷ​ന്‍​സ്​ കോ​ട​തി ഇന്ന് പ്ര​ഖ്യാ​പി​ക്കും. പ്ര​തി​ക്ക്​ പ​റ​യാ​നു​ള്ള​തും പ്രോ​സി​ക്യൂ​ഷന്‍റെയും പ്ര​തി​ഭാ​ഗ​ത്തിന്‍റെ​യും വാ​ദ​ങ്ങ​ളും കേ​ട്ട​ ശേ​ഷ​മാ​ണ്​ ശി​ക്ഷ വി​ധി​ക്കു​ന്ന​ത്​ വ്യാ​ഴാ​ഴ്​​ച​ത്തേ​ക്ക്​ മാ​റ്റി​യ​ത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്​ ജഡ്​ജി എന്‍. അനില്‍കുമാറാണ് ശിക്ഷ വിധിക്കുക. ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മം 302 (കൊ​ല​പാ​ത​കം), 376 (ബലാത്സംഗം) , 376 (എ) (പീഡനത്തിനായി ആയുധം ഉപയോഗിച്ച്‌ സ്വകാര്യ ഭാഗത്ത് പരിക്കേല്‍പിക്കല്‍), 342 (അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വെ​ക്കു​ക), 449 (വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ ക​ട​ക്കു​ക) എ​ന്നീ കു​റ്റ​ങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ അമീറുല്‍ ഇസ് ലാം കുറ്റക്കാരനെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു.

Post A Comment: