അര്‍ണബിനും റിപബ്ലിക്​ ടിവിക്കുമെതിരെ ​കോണ്‍ഗ്രസ്​ എംപികൂടിയായ തരൂര്‍ നല്‍കിയ 2 ​കോടി രൂപയുടെ മാനനഷ്​ടക്കേസിലാണ്​​ ഹൈകോടതിയുടെ വിധി.

ദില്ലി: സുനന്ദ പുഷ്​കറി​​ന്‍റെ മരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വാര്‍ത്തകളും നല്‍കുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ്​ ഗോസ്വാമിക്കും അദ്ദേഹത്തി​​ന്‍റെ റിപബ്ലിക്​ ടിവിക്കും നിയന്ത്രണമേര്‍പ്പെടുത്താനാവില്ലെന്ന്​ ഡല്‍ഹി ഹൈ​കോടതി. എന്നാല്‍ ഈ വിഷയത്തില്‍ മൗനം പാലിക്കാനുള്ള അവകാശം ശശി തരൂരിനുണ്ടെന്നും കോടതി പറഞ്ഞു.
​സുനന്ദ പുഷ്​കറി​​ന്‍റെ മരണത്തില്‍ ശശി തരൂരിന്‍റെ പങ്ക്​ ​സൂചിപ്പിക്കുന്ന രീതിയില്‍​ തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കിയതിന്​ അര്‍ണബിനും റിപബ്ലിക്​ ടിവിക്കുമെതിരെ ​കോണ്‍ഗ്രസ്​ എംപികൂടിയായ തരൂര്‍ നല്‍കിയ 2 ​കോടി രൂപയുടെ മാനനഷ്​ടക്കേസിലാണ്​​ ഹൈകോടതിയുടെ വിധി.
വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം എടുത്തു കളയാന്‍ ക​ഴിയില്ല. എന്നാല്‍ ഇൗ വിഷയത്തില്‍ ചാനല്‍ സന്തുലനം പാലിക്കണം. സുനന്ദയെ കുറിച്ച വാര്‍ത്ത സംപ്രേഷണം ചെയ്യുന്നതിന്​ മുന്‍പ്,​ അതില്‍ തരൂരി​​ന്‍റെ വിശദീകരണം​ കൂടി ഉള്‍പെടുത്തണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.
ഓരോ വ്യക്​തിക്കും മൗനം പാലിക്കാനുള്ള അവകാശമുണ്ട്​. നിര്‍ബന്ധിച്ച്‌​ സംസാരിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ജസ്​റ്റിസ്​ മന്‍മോഹന്‍ പറഞ്ഞു. 2014 ജനുവരി 17 നാണ്​ തെക്കന്‍ ഡല്‍ഹിയിലെ ഫൈവ്​സ്​റ്റാര്‍ ഹോട്ടല്‍ മുറിയില്‍ സുനന്ദയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചതായി കാണപ്പെട്ടത്​.
മരണവുമായി ബന്ധപ്പെട്ട്​ നടക്കുന്ന അന്വേഷണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നല്‍കാനും,​ അതേസമയം തരൂരിനെ കുറ്റക്കാരനാക്കിയുള്ള വാര്‍ത്തകള്‍ നല്‍കരു​െതന്നും കോടതി നേര​ത്തെ ഉത്തരിവിട്ടിരുന്നെങ്കിലും, അത്​ വകവെക്കാതെ​ നിരന്തരമായി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന്​ കാണിച്ചാണ്​ തരൂര്‍ ചാനലിനും അര്‍ണബ്​ ഗോസ്വാമിക്കുമെതിരെ കേസ്​ ഫയല്‍ ചെയ്​തത്​.


Post A Comment: