രാജ്യതലസ്ഥാനത്തെ തെരുവില്‍ വിദേശി യുവാവ് മരിച്ച നിലയില്‍ദില്ലി: രാജ്യതലസ്ഥാനത്തെ തെരുവില്‍ വിദേശി യുവാവ് മരിച്ച നിലയില്‍. ഡല്‍ഹിയിലെ മെഹരൗലി-ഗുരുഗ്രാം പാതയിലാണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. ആഫ്രിക്കന്‍ വംശജനാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യം പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. ഇയാള്‍ കൊല്ലപ്പെട്ടതാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.  ശരീരത്തില്‍ മുറുവുകളോ മറ്റു പരിക്കുകളോ ഒന്നുമില്ലെന്നും അതിനാല്‍ പോസ്റ്റ്മോര്‍ട്ടം കഴിയാതെ ഒന്നും പറയാനാവില്ലെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Post A Comment: