മുഴുവന്‍ കളിക്കാര്‍ക്കും ബോര്‍ഡ് നൂറു ശതമാനമാണ് ശമ്പള വര്‍ധനയാണ് നടപ്പാക്കിയിരിക്കുന്നത്

ദില്ലി: വേതനം വര്‍ധിപ്പിക്കണമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ വെറുതെ ഒന്ന് ആവശ്യപ്പെട്ടതേയുള്ളൂ. ബിസിസിഐ സമ്മാനിച്ചത് ഇരട്ടി ശമ്പള വര്‍ധന. രാജ്യാന്തര താരങ്ങള്‍ക്കും പ്രാദേശിക താരങ്ങള്‍ക്കും ഉള്‍പ്പടെയുള്ള മുഴുവന്‍ കളിക്കാര്‍ക്കും ബോര്‍ഡ് നൂറു ശതമാനമാണ് ശമ്പള വര്‍ധനയാണ് നടപ്പാക്കിയിരിക്കുന്നത്. പുതുക്കിയ ശമ്പളം അടുത്ത സീസണ്‍ മുതല്‍ ലഭിച്ചു തുടങ്ങും.
സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഭരണസമിതി അടുത്ത സീസണിലെ ശമ്പള വര്‍ധനവിനായി ഇപ്പോള്‍ നല്‍കുന്ന 180 കോടിക്ക് പുറമേ 200 കോടി രൂപ കൂടി അനുവദിച്ചു. സീനിയര്‍-ജൂണിയര്‍ ടീമുകള്‍ക്ക് എത്ര പണം നല്‍കുമെന്ന കാര്യത്തിലുള്ള പരിശോധനയും ബിസിസിഐ തുടങ്ങിക്കഴിഞ്ഞു. വാര്‍ഷിക വരുമാനത്തിന്‍റെ 26 ശതമാനമാണ് ബിസിസിഐയുടെ കളിക്കാര്‍ക്ക് വേതനമായി വീതിച്ച്‌ നല്‍കുന്നത്.

മൂന്ന് തട്ടായാണ് വേതനം നല്‍കുന്നത്. രാജ്യാന്തര താരങ്ങള്‍ക്ക് 13 ശതമാനവും ആഭ്യന്തര താരങ്ങള്‍ക്ക് 10.6 ശതമാനവും ശേഷിക്കുന്ന ഭാഗം വനിതകള്‍ക്കും ജൂണിയര്‍ താരങ്ങള്‍ക്കുമായി നല്‍കുന്നതാണ് കരാര്‍. പുതിയ വേതനം പ്രകാരം വര്‍ഷം 46 മത്സരങ്ങള്‍ കളിക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് 11 കോടി രൂപയോളം ലഭിക്കും. നിലവില്‍ കോഹ്ലിയും ശമ്ബളം 5.51 കോടിയാണ്.

Post A Comment: