1998ല്‍ ഇന്തൊനീഷ്യയ്ക്കു സമീപത്തെ കടലില്‍ നിന്നു ലഭിച്ച മണ്പാത്ര ‘നിധി’യെപ്പറ്റിയാണു പറഞ്ഞു വരുന്നത്


കടലിനടിയില്‍ നിന്ന് ഇരുപത് വര്ഷം  മുമ്പ് കണ്ടെത്തിയ 1200ലേറെ വര്ഷം പഴക്കമുള്ള നിധിക്ക് അവകാശികളായി. നിധിയുടെ മുഴുവന്‍ അവകാശങ്ങളൊന്നും ഉടമസ്ഥര്ക്ക്  ലഭിക്കില്ല, ഒരു ചെറിയ ശതമാനം മാത്രം.
നിധിയെന്നു പറയുമ്പോള്‍ സ്വര്ണാഭരണമോ വെള്ളിയോ രത്‌നക്കല്ലുകളോ ഒന്നും പ്രതീക്ഷിക്കരുത്. ഏതാനും മണ്പാത്രങ്ങളാണ് ഈ അപൂര്‍വനിധി. പക്ഷേ കോടിക്കണക്കിനു രൂപയാണ് ഇവയുടെ ഇന്നത്തെ വില.
1998ല്‍ ഇന്തൊനീഷ്യയ്ക്കു സമീപത്തെ കടലില്‍ നിന്നു ലഭിച്ച മണ്പാത്ര നിധിയെപ്പറ്റിയാണു പറഞ്ഞു വരുന്നത്. ചൈനയ്ക്ക് ചരിത്രാതീത കാലത്തെ വ്യാപാരബന്ധങ്ങളെപ്പറ്റി അറിയാനുളള നിര്ണായക വിവരങ്ങളാണ് ഈ നിധിയില്‍ ഒളിച്ചിരിക്കുന്നത്. ചൈനയിലെ ടാങ് രാജവംശക്കാലത്തെ മണ്പാങത്രങ്ങളാണ് കണ്ടെത്തിയതെന്നാണു കരുതുന്നത്.
എഡി 618 മുതല്‍ 907 വരൈ ചൈന ഭരിച്ച രാജവംശമാണിത്. അക്കാലത്ത് ഒട്ടേറെ രാജ്യങ്ങളുമായി വ്യാപാര ബന്ധമുണ്ടായിരുന്നു ചൈനയ്ക്ക്. എന്നാല്‍ അറബ് രാജ്യങ്ങളുമായുള്ള കച്ചവടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചത് രണ്ടു ദശാബ്ദക്കാലം മുന്പാലണ്.
1998ല്‍ ജാവ കടലില്‍ പര്യവേക്ഷണം നടത്തുകയായിരുന്നു ഒരു ജര്‍മ്മന്‍ കമ്പനിക്കാണ് ചൈനയില്‍ നിന്ന് മണ്പാത്രങ്ങള്‍ കൊണ്ടുപോകുകയായിരുന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. ഒരു കൂറ്റന്‍ അറേബ്യന്‍ ഉരു ആയിരുന്നു അത്. ഒമ്പതാം നൂറ്റാണ്ടില്‍ ചരക്കുകൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന കപ്പലാണ് അതെന്നും തിരിച്ചറിഞ്ഞു. ചൈനീസ് കളിമണ്‍ പാത്രങ്ങളുടെ 67,000ത്തിലേറെ ഭാഗങ്ങളാണു കപ്പലില്‍ നിന്നു ലഭിച്ചത്. കടലിന്നടിയില്‍ പണ്ടുകാലത്ത് മുങ്ങിപ്പോയ കപ്പലുകള്‍ തിരിച്ചെടുക്കുന്ന കമ്പനിയായിരുന്നു ഈ മണ്പാത്രങ്ങള്‍ കണ്ടെത്തിയത്. കമ്പനിമേധാവി ടില്മാചന്‍ വാള്ട്ടര്ഫാങ്ങിന്റെ പേരിലായിരുന്നു മണ്പാത്രങ്ങളെല്ലാം.
പിന്നീടു നടത്തിയ പരിശോധനയിലാണ് ചൈനയിലെ ചാങ്ഷയിലെ ഒരു ചൂളയില്‍ ചുട്ടെടുത്തതാണ് ആ മണ്പാത്രങ്ങളിലേറെയുമെന്നും കണ്ടെത്തിയത്. ഏകദേശം 85 ശതമാനം പാത്രങ്ങളും അവിടെ നിന്നായിരുന്നു. ഇന്നത്തെ ഹുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമാണ് ചാങ്ഷ. അതിനിടെ, കളിമണ്പാത്രങ്ങളില്‍ ചിലതെങ്കിലും വിട്ടുകിട്ടാനുള്ള ശ്രമങ്ങളും ചൈന നടത്തി.
എന്നാല്‍ കോടിക്കണക്കിനു രൂപ വില വരുന്ന അമൂല്യപാത്രങ്ങള്‍ വിട്ടുകൊടുക്കാന്‍ ടില്മാങനും തുടക്കത്തില്‍ തയാറായില്ല. മാത്രവുമല്ല, ചില കളിമണ്പാതത്രങ്ങള്‍ കാര്യമായ യാതൊരു കേടുമില്ലാത്ത നിലയിലുമായിരുന്നു. അതിനാല്ത്തതന്നെ ലേലത്തില്‍ വില പിന്നെയും കൂടും.
എന്തായാലും ചര്ച്ചകള്ക്കൊടുവില്‍ പാത്രങ്ങളുടെ 162 കഷണങ്ങള്‍ ചൈനയ്ക്കു വിട്ടുകൊടുക്കാന്‍ ധാരണയായി. ഹുനാന്‍, സെയ്ജിയാങ്, ഹ്വാങ്‌ഡോങ്, ഹെബെയ്, ഹിനാന്‍ തുടങ്ങിയ ഇടങ്ങളിലെ ചൂളകളില്‍ തയാറാക്കിയതാണ് ഈ പാത്രങ്ങളെല്ലാം. സെപ്റ്റംബറിലാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടത്. ഈ മാസം തന്നെ സെന്ട്രല്‍ ഹുനാന്‍ പ്രവിശ്യയിലേക്ക് മണ്പാത്രനിധിഎത്തും.
അടുത്ത വര്ഷം‍ ആദ്യം തന്നെ ചാങ്ഷയിലെ മ്യൂസിയത്തില്‍ പൊതുജനങ്ങള്ക്കായി ഈ അമൂല്യ നിധി പ്രദര്ശ്നത്തിനു വെയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Post A Comment: