ഇത് മൂന്നാം തവണയാണ് തിയ്യതി നീട്ടി നല്‍കുന്നത്.

ദില്ലി: പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി 2018 മാര്‍ച്ചുവരെ നീട്ടി. ഇത് മൂന്നാം തവണയാണ് തിയ്യതി നീട്ടി നല്‍കുന്നത്.
വിവിധ സേവനങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നത് മാര്‍ച്ച്‌ 31വരെ നീട്ടിനല്‍കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
നവംബറിലെ കണക്കുപ്രകാരം 13.28 കോടി പാനുകള്‍ 12 അക്ക ആധാര്‍ നമ്ബറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 33 കോടി പെര്‍മനെന്റ് അക്കൗണ്ട് നമ്പറുകളാണ് ആകെയുള്ളത്.
കഴിഞ്ഞ ജൂലായിലാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഓഗസ്റ്റ് അവസാനംവരെ സമയം നീട്ടി നല്‍കിയത്. തുടര്‍ന്ന് നാലുമാസംകൂടി കാലാവധി നീട്ടി. ഇതുപ്രകാരം ഡിസംബര്‍ 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് വീണ്ടും മാര്‍ച്ച്‌ 31വരെ നീട്ടിയത്. നിലവില്‍ പുതിയതായി പാനിന് അപേക്ഷിക്കുന്നവര്‍ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്.


Post A Comment: