സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെ. രാധാകൃഷ്ണനെ തെരഞ്ഞെടുത്തുതൃശൂര്‍: മൂന്ന് ദിവസമായി നടന്നുവന്ന സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പൂര്‍ത്തിയായി. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെ. രാധാകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. നാല്‍പ്പത്തിയഞ്ച് അംഗ കമ്മറ്റിയെയാണ് പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തത്. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയായി കെ. രാധാകൃഷ്ണനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു.
എസ്‌എഫ്‌ഐയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ രാധാകൃഷ്ണന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. നിലവില്‍ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗമായ അദ്ദേഹം നാല് തവണ ചേലക്കര നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. ഇ കെ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി ക്ഷേമ യുവജന കാര്യ മന്ത്രിയും, രണ്ടായിരത്തിയൊന്നില്‍ പ്രതിപക്ഷ ചീഫ് വിപ്പുമായി. പന്ത്രണ്ടാം നിയമസഭയില്‍ സ്പീക്കറായി സേവനമനുഷ്ഠിച്ചും ശ്രദ്ധേയനായിട്ടുണ്ട്.


Post A Comment: