8 ആശ്രമങ്ങളുടെ മുഴുവന്‍ വിവരങ്ങളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്


ദില്ലി: ഡല്‍ഹിയില്‍ ആശ്രമത്തില്‍ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മതിയായ രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ ആശ്രമ സ്ഥാപകന്‍ വീരേന്ദര്‍ ദേവ ദീക്ഷിതിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതി. 8 ആശ്രമങ്ങളുടെ മുഴുവന്‍ വിവരങ്ങളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും പാര്‍പ്പിച്ചിരിക്കുന്ന ഡല്‍ഹിയിലെ ആശ്രമത്തെക്കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീകളും കുട്ടികളും തടവറയില്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും, മൃഗസമാനമായ സാഹചര്യത്തിലാണ് പലരും ഇവിടെ ജീവിക്കുന്നതെന്നും കണ്ടെത്തിയിരുന്നു. രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക വിശ്വവിദ്യാലയത്തിനെതിരെ അന്വേഷണം നടത്താന്‍ സിബിഐയോട് കഴിഞ്ഞ ദിവസമായിരുന്നു ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടത്.

Post A Comment: