ഗുരുവായൂര്‍ ഏസിവി ന്യൂസ്‌ ചാനലിലെ ക്യാമറാമാന്‍ ആയ കണ്ടാണശ്ശേരി ആട്ടയൂര്‍ ചിറ്റിലപ്പിള്ളി വീട്ടില്‍ സനൂപ് (22) നാണ് മര്‍ദ്ദനമേറ്റത്‌

ഗുരുവായൂര്‍: സാമുഹ്യ വിരുദ്ധരുടെ ആക്രമണം, സുഹൃത്തിനെ കാണാന്‍ പോയ മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. ഗുരുവായൂര്‍ ഏസിവി ന്യൂസ്‌ ചാനലിലെ ക്യാമറാമാന്‍ ആയ കണ്ടാണശ്ശേരി ആട്ടയൂര്‍ ചിറ്റിലപ്പിള്ളി വീട്ടില്‍ സനൂപ് (22) നാണ് മര്‍ദ്ദനമേറ്റത്‌, ആക്രമണത്തില്‍ ഇടതു ചെവിയുടെ കര്‍ണപടം തകര്‍ന്ന സനൂപ്‌ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവത്തെ കുറിച്ച് സനൂപ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങനെ. ഞായറാഴ്ച വൈകീട്ട് ബൈക്കില്‍ സുഹൃത്തിനൊപ്പം മറ്റൊരു സുഹൃത്തായ രോഹിത്തിനെ കാണുന്നതിനു വേണ്ടി ആട്ടയൂര്‍ ഗുരുജി നഗറില്‍ പോയി, അവിടെ വെച്ച് കാങ്കപുരക്കല്‍ വിനീഷിന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘം തടഞ്ഞു നിര്‍ത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ആക്രമണത്തില്‍  മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആറുമാസം മുന്‍പ് കല്യാണത്തിന് മദ്യപിച്ചെത്തിയ വിനീഷിനെ സനൂപിന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണം.
Post A Comment: