ഇത് സംബന്ധിച്ച ബി.ജെ.പി പ്രതിനിധികളുടെ പരാതിയെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി.

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോടും സംസ്ഥാന പൊലീസ് മേധാവിയോടും ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച ബി.ജെ.പി പ്രതിനിധികളുടെ പരാതിയെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി.
സംസ്ഥാനത്ത് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായ അക്രമങ്ങള്‍ നടക്കുകയാണെന്ന് ഗവര്‍ണറെ സന്ദര്‍ശിച്ച ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. ബി.ജെ.പി നേതാക്കള്‍ നല്‍കിയ പരാതി മേല്‍നടപടികള്‍ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തതായി ഗവര്‍ണര്‍ അറിയിച്ചു.


Post A Comment: