ലാലുവി​​ന്‍റെ കുടുംബത്തി​​ന്‍റെ ഉടമസ്ഥയിലുള്ള ഭൂമിയില്‍ ഷോപ്പിങ്​ മാള്‍ പണിയാനിരിക്കെയാണ്​ നടപടി ഉണ്ടായിരിക്കുന്നത്

പാറ്റ്ന: ഐആര്‍ടിസി അഴിമതിയുമായി ബന്ധപ്പെട്ട്​ ആര്‍ജെഡി അധ്യക്ഷനും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ്​ യാദവി​​ന്‍റെ ഭൂമി എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ജപ്​തി ചെയ്​തു. 45 കോടി വിപണി വിലയുള്ള പാറ്റ്നയിലെ ഭൂമിയാണ്​ ഇ.ഡി ഏ​​റ്റെടുത്തിരിക്കുന്നതെന്നാണ്​ റിപ്പോര്‍ട്ടുകള്‍. ലാലുവി​​ന്‍റെ കുടുംബത്തി​​ന്‍റെ ഉടമസ്ഥയിലുള്ള ഭൂമിയില്‍ ഷോപ്പിങ്​ മാള്‍ പണിയാനിരിക്കെയാണ്​ നടപടി ഉണ്ടായിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ്​ ഭൂമി ഏറ്റെടുത്തിരിക്കുന്നത്

Post A Comment: