സ്വകാര്യ ടൂറിസ്​റ്റ്​ ബസും രണ്ട് കാറുകളും തമ്മില്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു
ആലപ്പുഴ: സ്വകാര്യ ടൂറിസ്​റ്റ്​ ബസും രണ്ട് കാറുകളും തമ്മില്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. വളവനാട് കണ്ണാച്ചാര്‍ കാവ് ലാല്‍ജിയുടെ മകന്‍ ജിഷ്ണുലാല്‍ (21) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറിന് തുമ്പോളിക്ക് സമീപം ആയിരുന്നു അപകടം.വടക്കുനിന്നും തെക്കോട്ട് വരുകയായിരുന്ന കല്ലട ടൂറിസ്റ്റ്​ ബസിനെ മറികടന്ന ഇയോണ്‍ കാര്‍ എതിര്‍ ദിശയില്‍ വന്ന ഇന്നോവയുമായി ഇടിച്ചു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് അടുത്തുള്ള കെട്ടിടത്തിലേക്ക് പാഞ്ഞുകയറി. ഇന്നോവയുമായി കൂട്ടിയിടിച്ച ഇയോണ്‍ കാറിലുള്ളവര്‍ക്കാണ് പരിക്ക് ഏറ്റിരിക്കുന്നത്. കാര്‍ നിശേഷം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ​പ്രദേശത്ത്​ ഗതാഗത തടസവും ഉണ്ടായി. പൊലീസ് സ്ഥലത്തെത്തിയാണ് വാഹനം റോഡരുകിലേക്ക് മാറ്റിയത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം.

Post A Comment: