പഴഞ്ഞി എം ഡി കോളേജ് വിദ്യാര്‍ത്ഥിയുമായ അബ്ദുള്‍റൗഫിനും മറ്റു ജീവക്കാരണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ജീവന്‍രക്ഷായാത്ര നടത്തുന്നത്

കുന്നംകുളം: വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷിക്കാനായി ബസ്‌ ഉടമകളുടെ ഒരു കൈ സഹായം. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ കുന്നംകുളം എരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച  ജീവന്‍രക്ഷായാത്ര നടത്തും.  വാഹനാപകടത്തില്‍പ്പെട്ട് തൃശ്ശൂര്‍ അശ്വനി ഹോസ്പ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന എടക്കഴിയൂര്‍ സ്വദേശിയും പഴഞ്ഞി എം ഡി കോളേജ് വിദ്യാര്‍ത്ഥിയുമായ അബ്ദുള്‍റൗഫിനും
 മറ്റു ജീവക്കാരണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ്  കേരള ബസ്  ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ കുന്നംകുളം എരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയിലെ മെമ്പര്‍മാരുടെ 45 ഓളം ബസ്സുകള്‍ ജീവന്‍രക്ഷായാത്ര നടത്തുന്നത്. ഈ ദിവസം കിട്ടുന്ന 20 ബസുകളുടെ മുഴുവന്‍ വരുമാനവും ബാക്കി ബസുകളുടെ ഇന്ധന ചെലവ് കഴിച്ചുള്ള തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. ജീവന്‍രക്ഷായാത്ര കുന്നംകുളം ഡിവൈഎസ്പി പി വിശ്വംഭരന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍  നഗരസഭ ചെയര്‍പെഴ്‌സണ്‍ സീതാരവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, സിപിഐഎം കുന്നംകുളം എരിയ സെക്രട്ടറി എം എന്‍ സത്യന്‍, , ഷെയര്‍ ആന്റ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ലബീബ് ഹസ്സന്‍,  എന്നിവര്‍ പങ്കെടുക്കും. കേരള ബസ്‌ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജി്ല്ലാ സെക്രട്ടറി വി വി മുജീബ് റഹ്മാന്‍, കുന്നംകുളം പ്രസിഡന്റ് എം എന്‍ രതീഷ്, കുന്നംകുളം സെക്രട്ടറി ജോണ്‍ ജേക്കബ്, ട്രഷറര്‍ പി ജി വിശ്വനാഥന്‍, ജോ സെക്രട്ടറി എം വി വിനേദ്, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Post A Comment: