ഗുരുമുഖ് സിംഗ് എന്ന ഗുരിയെയാണ് പോലീസ് പിടികൂടിയത്.

ഷിംല: പഞ്ചാബിലെ ബാറ്റാലയില്‍നിന്നു ഇന്‍റര്‍ സര്‍വീസ് ഇന്‍റലിജന്‍സ് (ഐഎസ്‌ഐ) ഏജന്‍റെന്നു സംശയിക്കുന്നയാള്‍ പിടിയില്‍. ഗുരുമുഖ് സിംഗ് എന്ന ഗുരിയെയാണ് പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച പുരിയന്‍ ഹുരാദില്‍നിന്നുമാണ് ബാറ്റാല പോലീസ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ എട്ടു വര്‍ഷമായി ഇയാള്‍ ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച വിവരങ്ങള്‍ ഐഎസ്‌ഐയ്ക്കു കൈമാറിയിരുന്നു. വാട്സ്‌ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇയാളില്‍നിന്നു രണ്ടു മൊബൈല്‍ ഫോണുകളും പാസ്പോര്‍ട്ടും സൈനികരുടെ ഏതാനും തൊപ്പികളുടെ ചിത്രങ്ങളും പോലീസ് പിടിച്ചെടുത്തു.
http://b.scorecardresearch.com/p?c1=2&c2=21733245&c4=http%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fdeepika-epaper-deepika%2Fpanchabil%2Biesi%2Baejand%2Bpidiyil-newsid-77740367%3Fsr%3Ddailyhunt_test&c9=m.dailyhunt.in


Post A Comment: