ചര്‍ച്ച ചെയ്യുന്നതിനായി വഴിയോര കച്ചവടക്കാരുടെ യോഗം വിളിക്കുമെന്നും മേയര്‍ അറിയിച്ചു.


തൃശൂര്‍: പട്ടാളം റോഡിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം തര്‍ക്കം മൂലം  നിര്‍ത്തിവെച്ചു. പട്ടാളം റോഡിലെ ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്തെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നീക്കമാണ് തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചത്. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗമാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പോലീസിന്‍റെ നേതൃത്വത്തില്‍ എത്തിയത്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഫുട്പാത്ത് കച്ചവടക്കര്‍ ഇരു ചേരിയായി തിരിയുകയായിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മേയറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ താല്‍കാലികമായി നിര്‍ത്തിവെച്ചത്. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി വഴിയോര കച്ചവടക്കാരുടെ യോഗം വിളിക്കുമെന്നും മേയര്‍ അറിയിച്ചു.

Post A Comment: