ഓഖി വിട്ടൊഴിഞ്ഞിട്ടും തീരത്ത് ദുരിതം തുടരുന്നുതിരുവനന്തപുരം: ഓഖി വിട്ടൊഴിഞ്ഞിട്ടും തീരത്ത് ദുരിതം തുടരുന്നു. ഓഖി ദുരന്തം അതിജീവിച്ചെത്തിയവര്‍ നിരവധി ആരോഗ്യപ്രശ്നങ്ങളാല്‍ കഷ്ടപ്പെടുകയാണ്. നിരവധിപ്പേര്‍ക്ക് കാഴ്ചയും കേള്‍വിയും ഭാഗികമായി നഷ്ടപ്പെട്ടു, എല്ലുകള്‍ക്ക് പൊട്ടലേറ്റതിനാല്‍ മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല, രക്ഷപ്പെട്ട മിക്ക മത്സ്യതൊഴിലാളികള്‍ക്കും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശസ്ത്രക്രിയ ചെയ്തേ മതിയാകൂ. ഓഖി ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത് 10,000 രൂപ മാത്രമാണ്. എന്നാല്‍ ഈ തുകയ്ക്ക് ചികിത്സ തുടങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണുള്ളത്.

Post A Comment: