ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ ദ്വീ​പി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ച്ചുജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ ദ്വീ​പി​ലു​ണ്ടാ​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ജാ​വ ദ്വീ​പി​നെ വി​റ​പ്പി​ച്ച ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. 11.47ന് ​അ​നു​ഭ​വ​പ്പെ​ട്ട ഭൂ​ച​ല​നം റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.5 രേ​ഖ​പ്പെ​ടു​ത്തി. ഭൂ​ച​ല​നം 30 സെ​ക്ക​ന്‍​ഡ് നീ​ണ്ടു​നി​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഇ​തോ​ടെ ജ​ന​ങ്ങ​ള്‍ കെ​ട്ടി​ട​ങ്ങ​ളി​ല്‍​നി​ന്ന് ഇ​റ​ങ്ങി ഓ​ടി. ടാ​സി​ക്മ​ലാ​യ, പ​ന്‍​ഗാം​ദ​ര​ന്‍, സി​യാ​മി​സ് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഭൂ​ച​ല​നം കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ത​ച്ച​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. 40 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും 65 കെ​ട്ടി​ട​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. ഭൂ​ച​ല​ന​ത്തെ തു​ട​ര്‍​ന്ന് സു​നാ​മി ഭീ​ഷ​ണി ഉ​യ​ര്‍​ന്ന തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ആ​ളു​ക​ള്‍ ഒ​ഴി​ഞ്ഞു​പോ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് തി​രി​ച്ചെ​ത്തി. സ്ഥി​ര​മാ​യി ഭൂ​ച​ല​ന​ങ്ങ​ളും അ​ഗ്നി​പ​ര്‍​വ​ത സ്ഫോ​ട​ന​ങ്ങ​ളു​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള പ​സ​ഫി​ക് റിം​ഗ് ഓ​ഫ് ഫ​യ​ര്‍ എ​ന്ന മേ​ഖ​ല​യി​ലാ​ണ് ഇ​ന്തോ​നേ​ഷ്യ സ്ഥി​തി ചെ​യ്യു​ന്ന​ത്.

Post A Comment: