പന്ത്രണ്ടുവയസിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നടപ്പിലാക്കണമെന്നാണ്​ ബില്ലിലുള്ളത്

ഭോപ്പാല്‍: പന്ത്രണ്ടുവയസിനു താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്ന കേസിലെ പ്രതികള്‍ക്ക്​ വധശിക്ഷ നടപ്പാക്കുന്ന ബില്‍​ മധ്യപ്രദേശ്​ നിയമസഭ പാസാക്കി. മുഖ്യമന്ത്രി ശിവരാജ്​ ചൗഹാന്‍ നിയമസഭയില്‍ ബില്‍ കഴിഞ്ഞ ആഴ്​ച ചര്‍ച്ചക്കെടുത്തിരുന്നു. നിയമസഭയുടെ ​ശീതകാല സമ്മേളനത്തി​​​െന്‍റ ആദ്യ ദിനമായ ഇന്ന്​ ബില്‍ പാസാക്കുകയായിരുന്നു.
പന്ത്രണ്ടുവയസിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നടപ്പിലാക്കണമെന്നാണ്​ ബില്ലിലുള്ളത്​. പീഡനശ്രമം, സ്​ത്രീകളെ അപമാനിക്കല്‍, തുറിച്ചുനോട്ടം തുടങ്ങി സ്​ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്ക്​ നല്‍കുന്ന ശിക്ഷ കടുപ്പമുള്ളതാക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്​. ഇത്തരം കേസുകളില്‍ ശിക്ഷക്കു പുറമെ ഒരു ലക്ഷം രൂപ പിഴയായി നല്‍കണമെന്നും ബില്ലില്‍ പറയുന്നു. വിവാഹ വാഗ്​ദാനം നല്‍കി പീഡിപ്പിക്കുന്നതും ക്രിമിനല്‍ കുറ്റമായി പരിഗണിക്കും.
സംസ്ഥാനത്ത്​ ബലാത്സംഗ കേസുകള്‍ ദിനംപ്രതി പെരുകികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്​ സ്​ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന്​ പുതിയ നിയമം രൂപീകരിക്കാന്‍ സര്‍ക്കാര്‍ രംഗത്തെത്തിയത്​. 
നാഷണല്‍ ക്രൈം റെക്കോര്‍ഡ്​സ്​ ബ്യൂറോ 2015ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ രജിസ്​റ്റര്‍ ചെയ്​തത്​ മധ്യപ്രദേശില്‍ ആയിരുന്നു.


Post A Comment: