കാണംകോട്ട് വിജയ, വെട്ടത്ത് സിമി, മരുമക്കളായ ദിവ്യ, മീര എന്നിവര്‍ക്കെതിരെ കുന്നംകുളം പോലിസ് കേസേടുത്തിരിക്കുന്നത്

കുന്നംകുളം: വയോധികയെ വീട്ടുമുറ്റത്ത്‌ കെട്ടിയിട്ട സംഭവത്തില്‍ 4 സ്ത്രീകള്‍ക്കെതിരെ പോലിസ് കേസെടുത്തു. പഴുന്നാന മേലേപ്പാട്ട് രാധയെ വീട്ടുമുറ്റത്ത്‌ കെട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്ത  സംഭവത്തിലാണ് അയല്‍വാസികളായ കാണംകോട്ട് വിജയ, വെട്ടത്ത് സിമി, മരുമക്കളായ ദിവ്യ, മീര എന്നിവര്‍ക്കെതിരെ കുന്നംകുളം പോലിസ് കേസേടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുരയിടത്തിന്‍റെ അതിര്‍ത്തിയില്‍ തീയിട്ടതുമായി ബന്ധപെട്ട് രാധയും പ്രതികളും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് വൈകീട്ടോടെ  രാധയെ കെട്ടിയിട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയും പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസെത്തി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

Post A Comment: