കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുരുങ്ങിയ മല്ലികയെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

തൃശൂര്‍: ചേലക്കോട്ടുകരയില്‍ വീട് തകര്‍ന്നു വീണ് വീട്ടമ്മ മരിച്ചു. പൊറപ്പിള്ളി ഭരതന്‍ ഭാര്യ 52 വയസുള്ള മല്ലികയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ചേലക്കോട്ടുകര സെവന്‍ത്ത്‌ഡേ സ്‌കൂളിന് സമീപമുള്ള പഴയവീട് ശക്തമായ കാറ്റില്‍ തകര്‍ന്നുവീഴുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുരുങ്ങിയ മല്ലികയെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മല്ലികയുടെ ഭര്‍ത്താവായ ഭരതന്‍, മകന്‍ രാഹുല്‍ എന്നിവരും അപകടസമയത്ത് വീട്ടിലുണ്ടായിരുന്നു. ഇരുവരും പരിക്കുകളോടെ രക്ഷപ്പെട്ടു. ലൈന്‍മുറികള്‍ക്ക് സമാനമായ പഴയ വീടാണ് ഇവരുടേത്. കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും ഇടപെട്ട് ഇവര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്ന് കൗണ്‍സിലര്‍ ടി എസ് സന്തോഷ് ആവശ്യപ്പെട്ടു. മല്ലികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.


Post A Comment: