കോളേജ് ക്യാമ്പസിനകത്തുള്ള സിസിടിവിയോടുകൂടിയ സന്ദര്‍ശക മുറിയില്‍വച്ച്‌ അധ്യാപകരുടെ അനുമതിയോടെയായിരുന്നു ഇരുവരും തമ്മില്‍ കണ്ടത്

ചെന്നൈ: സേലത്തെ കോളേജിലെത്തി ഷെഫിന്‍ ജഹാന്‍ ഹാദിയയെ കണ്ടു. ഇരുവരും 45 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. കോളേജ് ക്യാമ്പസിനകത്തുള്ള സിസിടിവിയോടുകൂടിയ സന്ദര്‍ശക മുറിയില്‍വച്ച്‌ അധ്യാപകരുടെ അനുമതിയോടെയായിരുന്നു ഇരുവരും തമ്മില്‍ കണ്ടത്. അഭിഭാഷകനോടൊപ്പമാണ് ഷെഫിന്‍ സേലത്ത് എത്തിയത്. അതേസമയം ഹാദിയയുടെ ഹൗസര്‍ജന്‍സി ഇതുവരെയും തുടങ്ങാനായിട്ടില്ല. മൊബൈല്‍ ഫോണ്‍ സ്വന്തമായി ഉപയോഗിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ സുഹൃത്തിന്‍റെ ഫോണിലൂടെയാണ് ഹാദിയ മാതാപിതാക്കളുമായി ബന്ധപ്പെടുന്നതെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.

Post A Comment: