കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ അ​യ​ച്ച നോ​ട്ടീ​സ് പി​ന്‍​വ​ലി​ച്ചുദില്ലി: ചാ​ന​ലി​ന് അ​ഭി​മു​ഖം ന​ല്‍​കി​യ​തി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ അ​യ​ച്ച നോ​ട്ടീ​സ് പി​ന്‍​വ​ലി​ച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ ഗുജറാത്തി ടി.വിക്ക് അഭിമുഖം നല്‍കിയതിനാണ് തെരഞ്ഞെടുപ്പ് കമീഷന്‍ രാഹുലിന് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചത്. ബിജെപി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു നോ​ട്ടീ​സ്. ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ​യും ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ​യും കാ​ല​ത്ത് പെ​രു​മാ​റ്റ​ച്ച​ട്ടം പു​ന​ര്‍​നി​ര്‍​വ​ചി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു കമീ​ഷ​ന്‍ നോ​ട്ടീ​സ് പി​ന്‍​വ​ലി​ക്കു​ന്ന​തെ​ന്ന് എഎന്‍ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ ഉ​ട​ന്‍​വ​രു​ത്തും. ഇ​തി​നാ​യി ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​താ​യും ഈ ​ക​മ്മി​ഷ​ന്‍ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്‌ റി​പ്പോ​ര്‍​ട്ടു ന​ല്‍​കു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ അ​റി​യി​ച്ചു. ഡിജിറ്റല്‍, ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വളരെയധികം വര്‍ധിച്ചതിനാല്‍ നിലവിലെ മാതൃകാ പെരുമാറ്റച്ചട്ടത്തിനു ചില പോരായ്മകളുണ്ട്. നിലവിലെ വെല്ലുവിളികളെ നേരിടാന്‍ തക്ക മാറ്റങ്ങള്‍ ചട്ടങ്ങളില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും തിരഞ്ഞെടുപ്പ് കമീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിനായി രാഷ്ട്രീയപാര്‍ട്ടികള്‍, മാധ്യമങ്ങള്‍, നാഷനല്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ (എന്‍ബിഎ) തുടങ്ങിയവരില്‍നിന്നു നിര്‍ദേശങ്ങള്‍ ആരായും.

Post A Comment: