ചാലക്കുടി എഫ്സിഐ. ഗോഡൗണില്‍ നിന്നും കടത്തിയ അരിയാണ് പിടികൂടിയത്.

മാള: മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച രണ്ട് ലോഡ് റേഷനരി പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് മാള പോലീസാണ് ലോറികള്‍ പിടിച്ചെടുത്തത്. ചാലക്കുടി എഫ്സിഐ. ഗോഡൗണില്‍ നിന്നും കടത്തിയ അരിയാണ് പിടികൂടിയത്. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ബില്ലില്‍ ഇറക്കേണ്ട സ്ഥലത്തെക്കിറിച്ച് പരാമര്‍ശം ഇല്ല. മാള വലിയപറമ്പില്‍ ത്രിവേണിയുടെ ഗോഡൗണിലേക്കാണെന്നാണ് ഡ്രൈവര്‍മാരുടെ വിശദീകരണം. മതിയായ രേഖകൡാതെ കടത്തിയ അരി കള്ളക്കടത്ത് തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. വാഹനം വിട്ട് നല്‍കുന്നതിന് പോലീസിന്‌മേല്‍ അതീവസമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നറിയുന്നു. 

Post A Comment: